പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു വോ​ട്ടു​പി​ടി​ച്ച ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

07:07 PM Apr 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു വോ​ട്ടു തേ​ടി​യ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ല​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഹ​രീ​ഷി​നേ​യും നെ​യ്യാ​റ്റി​ൻ​ക​ര സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജി​ത്തി​നേ​യു​മാ​ണു തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വോ​ട്ടെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ട്ടാ​ക്ക​ട​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ബൂ​ത്തി​ലി​രു​ന്നു പാ​ർ​ട്ടി സ്ലി​പ്പു​ക​ൾ അ​ട​ക്കം വി​ത​ര​ണം ചെ​യ്യു​ക​യും വോ​ട്ടു തേ​ടു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് മ​ല​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഹ​രീ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി വോ​ട്ട് തേ​ടി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റാ​യ അ​ജി​ത്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നും ഡി​ഐ​ജി അ​റി​യി​ച്ചു.