ജ​ഡേ​ജ​യു​ടെ മി​ന്ന​ൽ സ്ട്രൈ​ക്; ആ​ർ​സി​ബി​ക്ക് 192 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

05:48 PM Apr 25, 2021 | Deepika.com
മും​ബൈ: ചെ​ന്നൈ സു​പ്പ​ർ കിം​ഗ്സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് 192 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ചെ​ന്നൈ നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സ് എ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഡു​പ്ല​സി​സി​ന്‍റെ​യും (50) ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടേ​യും (പു​റ​ത്താ​കാ​തെ 62) മി​ക​വി​ലാ​ണ് ചെ​ന്നൈ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

അ​വ​സാ​ന ഓ​വ​റി​ൽ ജ​ഡേ​ജ‍​യു​ടെ മി​ന്ന​ൽ അ​ടി ചെ​ന്നൈ​യ്ക്കു സ​മ്മാ​നി​ച്ച​ത് 37 റ​ൺ​സ്. ഹ​ർ​ഷ​ൽ പ​ട്ടേ​ൽ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ അ​ഞ്ച് സി​ക്സും ഒ​രു ഫോ​റും ഒ​രു ഡ​ബി​ളു​മാ​ണ് ജ​ഡു അ​ടി​ച്ചു​കൂ​ട്ടി​യ​ത്. നോ​ബോ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് പ​ന്താ​യി​രു​ന്നു ഹ​ർ​ഷ​ൽ എ​റി​ഞ്ഞ​ത്.

മൂ​ന്ന് ഓ​വ​റി​ൽ 14 റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലാ​ണ് ഹ​ർ​ഷ​ൽ അ​വ​സാ​ന ഓ​വ​ർ എ​റി​യാ​നെ​ത്തി​യ​ത്. ഋ​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദും (33) ഡു​പ്ല​സി​സും ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ മി​ക​ച്ച തു​ട​ക്ക​മാ​ണ് ചെ​ന്നൈ​യ്ക്കു ന​ൽ​കി​യ​ത്. തു​ട​രെ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ണ​തോ​ടെ സ്കോ​റിം​ഗ് വേ​ഗം കു​റ​ഞ്ഞു. അ

​വ​സാ​ന ഓ​വ​റി​ലെ മി​ന്ന​ൽ അ​ടി​യാ​ണ് സ്കോ​ർ ഉ​യ​ർ​ത്തി​യ​ത്. റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ജ​ഡേ​ജ​യെ കൈ​വി​ട്ട​തി​നു ആ​ർ​സി​ബി​ക്ക് വ​ലി​യ വി​ല​യാ​ണ് ന​ൽ​കേ​ണ്ടി​വ​ന്ന​ത്.