കോ​വി​ഡ് വാ​ർ​ഡി​ൽ​നി​ന്നും മു​ങ്ങി​യ 17 കാ​ര​ൻ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി

05:28 PM Apr 25, 2021 | Deepika.com
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ​നി​ന്ന് ചാ​ടി​പ്പോ​യ കോ​വി​ഡ് പോ​സി​റ്റീ​വാ​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ത​ഴു വം​കു​ന്ന് സ്വ​ദേ​ശി​യാ​യ 17-കാ​ര​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​പി​ഇ കി​റ്റ് ധ​രി​പ്പി​ച്ച് പ്ര​തി​യെ പി​ന്നീ​ട് കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് 17 കാ​ര​നെ ആ​ദ്യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. തൊ​ടു​പു​ഴ ടൗ​ണ്‍​ഹാ​ളി​നു സ​മീ​പ​ത്തെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ നി​ന്ന് 11 ഫോ​ണു​ക​ളും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്ന കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സ് പ​ട്രോ​ള്‍ സം​ഘ​ത്തി​ന്‍റെ മു​ന്നി​ല്‍ വ​ന്നു​പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ൽ പ്ര​തി പോ​സി​റ്റീ​വാ​കു​ക​യും തു​ട​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ൽ പോ​ലീ​സ് കാ​വ​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് മു​ത​ലെ​ടു​ത്താ​യി​രു​ന്നു ര​ക്ഷ​പ്പെ​ട​ല്‍.