കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ല്‍ സു​പ്രി​യോ​യ്ക്ക് വീ​ണ്ടും കോ​വി​ഡ്

03:52 PM Apr 25, 2021 | Deepika.com
കോ​ല്‍​ക്ക​ത്ത: കേ​ന്ദ്ര​മ​ന്ത്രി​യും ബം​ഗാ​ളി​ലെ ബി​ജെ​പി നേ​താ​വു​മാ​യ ബാ​ബു​ല്‍ സു​പ്രി​യോ​യ്ക്ക് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ന്ത്രി ത​ന്നെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​ര്യം ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്. ‌ഭാ​ര്യ​യ്ക്കും വൈ​റ​സ് ബാ​ധ​യു​ണ്ട്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സു​പ്രി​യോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ​ശ്ചി​മ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ടോ​ളി​ഗ​ഞ്ചി​ല്‍ നി​ന്നാ​ണ് സു​പ്രി​യോ മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ജ​ന​വി​ധി തേ​ടി​യ​ത്.