വ്യാ​ജ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​ത്; സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ തു​ട​രും: പ്ര​ധാ​ന​മ​ന്ത്രി

12:13 PM Apr 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യ​ത്ത് സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ലൂ​ടെ രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ല്ലാ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കും സൗ​ജ​ന്യ വാ​ക്സി​ന്‍ അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് നി​ങ്ങ​ള്‍ എ​ല്ലാ​വ​രും അ​റി​ഞ്ഞി​രി​ക്ക​ണം. അ​ത് ഇ​നി​യും തു​ട​രും. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് ത​രം​ഗം നേ​രി​ടാ​ൻ എ​ല്ലാ ന​ട​പ​ടി​യും കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്. സൗ​ജ​ന്യ​ വാ​ക്‌​സി​നേ​ഷ​ന്‍ പ​ദ്ധ​തി​യും പ്ര​യോ​ജ​നം ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ന​ടു​ക്കി​യെ​ന്നും മോ​ദി പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​ത​രം​ഗ​ത്തി​ൽ രോ​ഗം ഭേ​ദ​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. വി​ശ്വ​സ​നീ​യ​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ലൂ​ടെ മാ​ത്രം കോ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ തേ​ട​ണം. അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ത്ത​രു​തെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ചെ​റു​ത്തു​നി​ൽ​പ്പി​ന് പ്ര​ധാ​ന​മ​ന്ത്രി അ​ഭി​വാ​ദ്യ​വും അ​ർ​പ്പി​ച്ചു.