സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് മോ​ഹ​ന്‍ എം. ​ശാ​ന്ത​ന​ഗൗ​ഡ​ര്‍ അ​ന്ത​രി​ച്ചു

09:25 AM Apr 25, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി​യും കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റി​സു​മാ​യി​രു​ന്ന ജ​സ്റ്റി​സ് മോ​ഹ​ന്‍ എം. ​ശാ​ന്ത​ന​ഗൗ​ഡ​ര്‍ (62) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​ന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ഗു​രു​ഗ്രാം മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക്യാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി​രു​ന്നു.

1958 മേ​യ് അ​ഞ്ചി​ന് ക​ർ​ണാ​ട​ക​യി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. 2003-ല്‍ ​ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 2016 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​റ്റു. 2016 സെ​പ്റ്റം​ബ​ര്‍ 22 ന് ​കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു. 2017 ഫെ​ബ്രു​വ​രി​യി​ല്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യി.