കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ പി​ടി​കൂ​ടി

06:47 AM Apr 25, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ല്‍ ബ​ദാ​റി​ല്‍ അ​ടു​ത്തി​ടെ ചേ​ര്‍​ന്ന ഭീ​ക​ര​ന്‍ ഗു​ല്‍​സാ​ര്‍ അ​ഹ​മ്മ​ദ് ഭ​ട്ടി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ഗ്ബാ​ല്‍ ഗ്രാ​മ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​ദ്‌​പോ​ര സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍.

ബു​ദ്ഗാം പോ​ലീ​സ്, രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സ് 53, സി​ആ​ര്‍​പി​എ​ഫ് 181 ബ​റ്റാ​ലി​യ​ന്‍ എ​ന്നി​വ​രാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സു​ര​ക്ഷാ സം​ഘ​ത്തെ ക​ണ്ട ഗു​ല്‍​സാ​ര്‍ ഓ​ടി​ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും വ​ന്‍ ആ​യു​ധ​ശേ​ഖ​ര​വും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് എ്ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.