ലാഹോർ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി വെന്റിലേറ്ററുകൾ, ബൈ പിഎപി, ഡിജിറ്റൽ എക്സ് റേ മെഷീനുകൾ, പിപിഇ കിറ്റുകൾ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയുൾപ്പെടെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു.-ഷാ ട്വീറ്റ് ചെയ്തു.
ദുരിതാശ്വാസ വസ്തുക്കൾ വേഗത്തിൽ കൈമാറാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാൻ പാകിസ്ഥാനിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട അധികാരികൾക്ക് സാധിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് അറിയിച്ചു. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ ലഘൂകരിക്കുന്നതിന് കൂടുതൽ സഹകരണത്തിനുള്ള സാധ്യമായ വഴികൾ കണ്ടെത്താൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി; ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാൻ
03:25 AM Apr 25, 2021 | Deepika.com