ക​ര്‍​ണാ​ട​ക​യി​ലും സ്ഥി​തി രൂ​ക്ഷം; 30,000 രോ​ഗി​ക​ള്‍ കൂ​ടി

02:09 AM Apr 25, 2021 | Deepika.com
ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി ക​ര്‍​ണാ​ട​ക. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 30,000 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 208 പേ​ര്‍ മ​രി​ച്ചു. ക​ര്‍​ണാ​ട​ക​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 2.3 ല​ക്ഷം പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

ബം​ഗ​ളൂ​രു​വി​ലാ​ണ് സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. 17,000 പു​തി​യ കേ​സു​ക​ളാ​ണ് ഇ​വി​ടെ പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ബം​ഗ​ളൂ​രു​വി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.6 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു.

സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന​ത്ത് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​വി​ഡ് ടെ​ക്‌​നി​ക്ക​ല്‍ അ​ഡൈ്വ​സ​റി ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.