മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 67,160 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 676 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 42,28,836 ആയി. മരണസംഖ്യ 63,928 ആയി ഉയർന്നു.
സംസ്ഥാനത്ത് നിലവില്‍ 6,94,480 സജീവ കേസുകളാണുള്ളത്. 63,818 പേര് കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 34,68,610 ആയി. അതേസമയം മുംബൈയില്‍ 5,888 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 71 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 8,549 പേര് കൂടി രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 67,160 രോഗികൾ
01:10 AM Apr 25, 2021 | Deepika.com