കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള വി​ദേ​ശ വി​മാ​ന സ​ർ​വീ​സ് നി​ല​യ്ക്കു​ന്നു

11:54 PM Apr 24, 2021 | Deepika.com
നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു മി​ക്ക വി​ദേ​ശ​രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദേ​ശ​വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ല​യ്ക്കു​ന്നു. നി​ല​വി​ലെ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ദോ​ഹ, ബ​ഹ്റി​ൻ എ​ന്നി​വി‌​ട​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​ണു സ​ർ​വീ​സു​ള്ള​ത്.

എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്കു കൂ​ടി വി​മാ​ന​ങ്ങ​ൾ എ​ത്തും. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം കാ​ലി​യാ​യി​ട്ടാ​കും ഇ​വ തി​രി​ച്ചു​പോ​കു​ക. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള 90 ശ​ത​മാ​നം അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളും ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ആ​യി​രു​ന്നു. സിം​ഗ​പ്പൂ​ർ, ക്വ​ലാ​ലം​പു​ർ, യൂ​റോ​പ്പ്, യു​കെ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ 25 ഓ​ളം ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ൾ ദി​വ​സേ​ന കൊ​ച്ചി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു മു​ന്പു അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര സെ​ക്ട​റു​ക​ളി​ലാ​യി ദി​വ​സേ​ന ശ​രാ​ശ​രി 300 വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.