വ്യാ​ജ​വാ​ർ​ത്ത ക​ണ്ടെ​ത്താ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സൈ​ബ​ർ പ​ട്രോ​ളിം​ഗ്

11:03 PM Apr 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ധി​കാ​രി​ക​വും ശാ​സ്ത്രീ​യ​വു​മ​ല്ലാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ നി​ർ​മി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല ഷെ​യ​ർ ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

ഇ​ത്ത​രം തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​രെ​യും പ​ങ്കു​വ​യ്ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ സൈ​ബ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഹൈ-​ടെ​ക് ക്രൈം ​എ​ൻ​ക്വ​യ​റി സെ​ൽ, സൈ​ബ​ർ ഡോം ​എ​ന്നി​വ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.