തിരുവനന്തപുരം; അങ്കമാലി ബസ് സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ട അതിഥി തൊഴിലാളിയെ ഷണ്ടിംഗ് ഡ്യൂട്ടി ഡ്രൈവർ വടി കൊണ്ട് മർദിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടിസി സിഎംഡി ഉത്തരവിട്ടു.
ഇത് സംബന്ധിച്ച് തൃശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർ വി.വി. ആന്റുവിനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 22 ന് രാത്രി 7.30 തിന് ഡിപ്പോ പരിസരത്ത് കണ്ട അതിഥി തൊഴിലാളി മാസ്ക് ധരിക്കാതെ കാണപ്പെട്ടപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ ആന്റു കൈയിൽ ഇരുന്ന വടി ഉപയോഗിച്ച് അതിഥി തൊഴിലാളിയെ അടിക്കുകയായിരുന്നു.
അതിഥി തൊഴിലാളിയെ മർദിച്ച സംഭവം: കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
10:57 PM Apr 24, 2021 | Deepika.com