മുബൈ: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 134 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കോൽക്കത്ത നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് എടുത്തു.
രാഹുല്‍ ത്രിപാഠി (36), നിതീഷ് റാണ (22), ദിനേഷ് കാർത്തിക് (25) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. തുടക്കം മുതൽ കോൽക്കത്തയെ വരിഞ്ഞുമുറുക്കിയ രാജസ്ഥാൻ റൺഔട്ടുകളിലൂടെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. ശുഭ്മാൻ ഗില്ലിനെയും (11), ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗനെയും (0) റൺഔട്ടാക്കുകയായിരുന്നു.
അവസാന ഓവറുകളിൽ കൂറ്റൻ അടികളിലൂടെ റൺനിരക്ക് ഉയർത്താനുള്ള കോൽക്കത്തയുടെ പദ്ധതി ക്രിസ് മോറിസ് എറിഞ്ഞുതകർത്തു. വമ്പൻ അടിക്കാരായ ആന്ദ്രേ റസലിനേയും ദിനഷേ കാർത്തിക്കനേയും പാറ്റ് കമ്മിൻസിനെയും മോറിസ് മറിച്ചു. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുനൽകി മോറിസ് നാല് വിക്കറ്റ് വീഴ്ത്തി.
രാജസ്ഥാന് 134 റൺസ് വിജയലക്ഷ്യം
09:42 PM Apr 24, 2021 | Deepika.com