ര​ണ്ടു​ണ്ടെ​ങ്കി​ൽ ഒ​ന്ന്..! ഓ​ക്സി​ജ​ൻ അ​ഭ്യ​ർ​ഥി​ച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

07:46 PM Apr 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളോ​ട് ഓ​ക്സി​ജ​ൻ അ​ഭ്യ​ർ​ഥി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഓ​ക്സി​ജ​ൻ അ​ധി​ക​മാ​യു​ണ്ടെ​ങ്കി​ൽ ഡ​ൽ​ഹി​ക്ക് ന​ൽ​ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ അ​ഭ്യ​ർ​ഥി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത് എ​ഴു​തി​യ​താ​യും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ട്വി​റ്റ​റി​ലാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ല​വി​ലു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും അ​പ​ര്യാ​പ്ത​മെ​ന്ന നി​ല​യി​ൽ കോ​വി​ഡി​ന്‍റെ വ്യാ​പ​നം തീ​വ്ര​മാ​ണെ​ന്നും കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​സ​ലൊ​ന്നാ​ണ് ഡ​ൽ​ഹി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ദി​നം 20,000 ത്തി​ല​ധി​കം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച, 348 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. 24,331 പു​തി​യ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.