തിരുവനന്തപുരം: കോവിഡ് വാക്സിന് വില ഈടാക്കുന്നത് ന്യായമല്ല, ഇപ്പോൾ ഈടാക്കുന്ന വില ന്യായവിലയുമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്ക് താങ്ങാവുന്ന വിലയ്ക്കും സംസ്ഥാനങ്ങൾക്ക് സൗജന്യമായും വാക്സിൻ ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബംഗ്ലാദേശ് നാല് ഡോളറിനാണ് (ഏകദേശം 300 രൂപ) നേരിട്ട് വാക്സിൻ വാങ്ങുന്നത്. എന്നാൽ സംസ്ഥാനങ്ങൾക്ക് അതിൽ കൂടിയ വിലയ്ക്കും. ലോകത്ത് ഏറ്റവും വലിയ വിലയിൽ വാക്സിൻ നൽകുന്ന രാജ്യമായി നമ്മുടെ രാജ്യംമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഈടാക്കുന്ന വില ന്യായമല്ല, ന്യായവിലയുമല്ല; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
06:57 PM Apr 24, 2021 | Deepika.com