104-ാം വ​യ​സി​ൽ കോ​വി​ഡി​നെ തോ​ൽ​പ്പി​ച്ച് മാ​ർ ക്രി​സോ​സ്റ്റം

06:07 PM Apr 24, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ സ​ഭ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം കോ​വി​ഡ് മു​ക്ത​നാ​യി. ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ചി​കി​ത്സി​ച്ച ബി​ലി​വേ​ഴ്‌​സ് ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

104-ാം വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം കോ​വി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ 27ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് 104 വ​യ​സ് തി​ക​യും. ആ​ദ്യം ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ല്ല ബി​ലി​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​യെ മാ​റ്റി.

നേ​ര​ത്തെ കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ഴി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ല. മെ​ത്രാ​പ്പോ​ലീ​ത്ത നേ​ര​ത്തെ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു.