എ​ൻ.​വി.​ര​മ​ണ ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു

02:09 PM Apr 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 48-ാം ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് എ​ൻ.​വി.​ര​മ​ണ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ വെ​ള്ളി​യാ​ഴ്ച വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ജ​സ്റ്റീ​സ് ര​മ​ണ എ​ത്തു​ന്ന​ത്.

2022 ഓ​ഗ​സ്റ്റ് 26 വ​രെ 16 മാ​സം ജ​സ്റ്റീ​സ് ര​മ​ണ​യ്ക്ക് കാ​ലാ​വ​ധി​യു​ണ്ട്. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ജ​സ്റ്റീ​സ് ര​മ​ണ 1957 ഓ​ഗ​സ്റ്റ് 27ന് ​കൃ​ഷ്ണ ജി​ല്ല​യി​ലാ​ണ് ജ​നി​ച്ച​ത്. തെ​ലു​ങ്ക് ദി​ന​പ​ത്ര​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ അ​ദ്ദേ​ഹം പി​ന്നീ​ടാ​ണ് നി​യ​മ വ​ഴി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി പ്ര​വ​ർ​ത്തി​ച്ചു സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി​യെ​ന്ന റി​ക്കാ​ർ​ഡും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി.