തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം വിവാദമായതിന് പിന്നാലെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ അഭ്യർഥന ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എസ്.എസ്. ലാലിന്റെ അഭ്യർഥനയാണ് വഴിയരികിൽ കണ്ടെത്തി. ശ്രീകാര്യത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പോസ്റ്ററുകൾ ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിലാണ് പെട്ടത്. ഇതോടെയാണ് സംഭവം വിവാദമായത്.
വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണാ എസ്. നായരുടെ പോസ്റ്റർ ആക്രക്കടയിൽ വിറ്റ സംഭവത്തിൽ ഒരാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തിൽ കെപിസിസി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം.
യുഡിഎഫ് സ്ഥാനാർഥിയുടെ അഭ്യർഥന വഴിയരികിൽ
12:50 PM Apr 24, 2021 | Deepika.com