സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി എ​ൻ.​വി. ര​മ​ണ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

07:58 AM Apr 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീസാ​യി എ​ൻ.​വി. ര​മ​ണ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും.​ ഇ​ന്ത്യ​യു​ടെ 48-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​ണ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ. എ​സ്.​എ. ബോ​ബ്ഡെ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ര​മ​ണ​യു​ടെ നി​യ​മ​നം.

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ചു​രു​ങ്ങി​യ ആ​ളു​ക​ൾ​ക്കേ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ളു. അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കു​ന്ന അ​ത്താ​ഴ വി​രു​ന്നും ഇ​ന്ന് ന​ട​ന്നേ​ക്കി​ല്ല.

2022 ഓ​ഗ​സ്റ്റ് 26 വ​രെ​യാ​ണ് എ​ൻ.​വി. ര​മ​ണ​യു​ടെ കാ​ലാ​വ​ധി. റ​ഫാ​ൽ, ജ​മ്മു ക​ഷ്മീ​ർ , സി​എ​എ - എ​ൻ​ആ​ർ​സി അ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളും എ​ൻ.​വി. ര​മ​ണ പ​രി​ഗ​ണി​ക്കും.