ജ​ർ​മ​നി​യി​ൽ നി​ന്നും ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ എ​ത്തി​ക്കും

07:23 AM Apr 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ജ​ർ​മ​നി​യി​ൽ നി​ന്നും ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തീ​രു​മാ​ന​മാ​യി. 23 ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​മാ​ന മാ​ർ​ഗം ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.

മി​നി​ട്ടി​ല്‍ 40 ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​നും മ​ണി​ക്കൂ​റി​ല്‍ 2,400 ലി​റ്റ​റും ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന പ്ലാ​ന്‍റു​ക​ളാ​ണ് എ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന
സാ​യു​ധ സേ​നാ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് (AFMS) ആ​ശു​പ​ത്രി​ക​ളി​ൽ പ്ലാ​ന്‍റു​ക​ൾ വി​ന്യ​സി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു. ഇ​നി​യും കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്തേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഉ​ൽ​പാ​ദ​ന ശാ​ല​ക​ളി​ൽ​നി​ന്ന് ഡ​ൽ​ഹി, യു​പി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​ൻ റെ​യി​ൽ​വേ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സു​ക​ൾ ഓ​ടി​ക്കും. ഓ​രോ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സി​ലും 16 ട​ൺ ഉ​ണ്ടാ​വു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.