മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ; പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്രം

06:22 PM Apr 23, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ. പ്ര​ധാ​ന്‍ മ​ന്ത്രി ഗ​രി​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന (പി​എം​ജി​കെ​എ​വൈ‍) പ്ര​കാ​രം 80 കോ​ടി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ​ദ്ധ​തി​ക്കാ​യി 26,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം നീ​ക്കി​വ​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍-​ന​വം​ബ​ര്‍ കാ​ല​യ​ള​വി​ലാ​ണ് പി​എം​ജി​കെ​എ​വൈ പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്തു​ട​നീ​ളം സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.