തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. അണ്ടൂർക്കോണം, പെരുങ്കടവിള, കാരോട്, കൊല്ലയിൽ, അരുവിക്കര, അമ്പൂരി, കാട്ടാക്കട, കുന്നത്തുകാൽ, ആര്യങ്കോട്, ഉഴമലയ്ക്കൽ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലേക്ക് എത്തിയതോടെയാണ് 10 പഞ്ചായത്തിൽ കർശന നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയാറായത്. ഇവിടങ്ങളിൽ അവശ്യസേവനത്തിനുള്ള കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കൂ. യാത്രാ നിയന്ത്രണവും ഏർപ്പെടുത്തും. പോലീസ് പട്രോളിംഗ് മേഖലയിൽ ശക്തമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് 10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ
04:36 PM Apr 23, 2021 | Deepika.com