തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന നേതാവും മുൻമന്ത്രിയുമായ കെ.ആർ.ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില മെച്ചപ്പെട്ടുവെന്നുമാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരിക്കുന്നത്.
പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനാൽ ഗൗരിയമ്മയെ കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാൽ ഫലം നെഗറ്റീവാണ്. അടുത്തിടെയാണ് ആലപ്പുഴയിലെ വസതിയിൽ നിന്നും ഗൗരിയമ്മ തിരുവനന്തപുരത്തേക്ക് മാറിയത്.
ഗൗരിയമ്മ മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ
03:52 PM Apr 23, 2021 | Deepika.com