ഇ​തി​ന്‍റെ കാ​ര​ണ​ക്കാ​ർ നി​ങ്ങ​ളാ​ണ്; ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ൽ കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ

11:09 AM Apr 23, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഓ​ക്സി​ജ​ൻ ക്ഷാ​മ​വും ഐ​സി​യു കി​ട​ക്ക​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

സ​ർ​ക്കാ​ർ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ‍​യാ​യി​രു​ന്നു രാ​ഹു​ൽ‌ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം.

രോ​ഗി​യു​ടെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യാ​ൻ കോ​വി​ഡ് ഇ​ട​യാ​ക്കു​മെ​ങ്കി​ലും, മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ കു​റ​വും ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു കി​ട​ക്ക​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് വൈ​റ​സ് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളു​ടെ വ​ർ​ധ​ന​വി​ന് പി​ന്നി​ൽ- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.