ന്യൂഡൽഹി: ഓക്സിജൻ വിതരണം പൂർണതോതിലാകാതെ പുതിയ രോഗികളെ സ്വീകരിക്കില്ലെന്ന് ഡൽഹിയിലെ മാക്സ് ഹോസ്പിറ്റൽ ശൃംഖല. ഓക്സിജൻ വിതരണം സാധാരണ നിലയിലാകുന്നതുവരെ ഡൽഹി എൻസിആറിലെ മാക്സിന്റെ എല്ലാ ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തുന്നു- ആശുപത്രി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഗംഗാ റാം ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു.
പുതിയ രോഗികളെ സ്വീകരിക്കില്ല; ഡൽഹി മാക്സ് ഹോസ്പിറ്റൽ
10:53 AM Apr 23, 2021 | Deepika.com