ന്യൂഡൽഹി: ബാഗ്ദാദ് വിമാനത്താവളത്തിലെ യുഎസ് സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തിൽ ഒരു ഇറാക്കി സൈനികന് പരിക്കേറ്റു. വ്യോമതാവളത്തിൽ ഇറാക്കി സൈന്യം തമ്പടിച്ചിരിക്കുന്ന ഭാഗത്താണ് റോക്കറ്റ് പതിച്ചത്.
തീവ്രവാദ വിരുദ്ധ സഖ്യത്തിന്റെ ഭാഗമായി യുഎസ് സൈനികരുമായി ഇറാക്കി സൈന്യം വ്യോമതാവളം പങ്കിട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ യുഎസ് സൈനികരെ ലക്ഷ്യംവച്ചുള്ള രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനകളാവും ആക്രമണത്തിന്റെ പിന്നിലെന്നാണ് യുഎസ് ആരോപിക്കുന്നത്.
ബാഗ്ദാദിൽ യുഎസ് സൈനിക താവളത്തിനു നേരെ റോക്കറ്റ് ആക്രമണം
10:59 AM Apr 23, 2021 | Deepika.com