കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം; 13 രോ​ഗി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

08:39 AM Apr 23, 2021 | Deepika.com
മു​ബൈ:​മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​രാ​റി​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ച് 13 രോ​ഗി​ക​ള്‍ മ​രി​ച്ചു. വി​ജ​യ് വ​ല്ല​ഭ് കോ​വി​ഡ് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഐ​സി​യു​വി​ല്‍ 17 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. മ​രി​ച്ച രോ​ഗി​ക​ളെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.