ജാ​ർ​ഖ​ണ്ഡി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ

07:11 AM Apr 23, 2021 | Deepika.com
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മേ​യ് ഒ​ന്ന് മു​ത​ല്‍ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കാ​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്നും നേ​രി​ട്ട് വാ​ക്‌​സി​ന്‍ വാ​ങ്ങാ​മെ​ന്നു​മു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് ഈ ​തീ​രു​മാ​നം.

കോ​വി​ഡ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ രാ​വും പ​ക​ലും പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡി​നെ തോ​ല്‍​പ്പി​ക്കു​മെ​ന്നും ഹേ​മ​ന്ത് സോ​റ​ന്‍ പ​റ​ഞ്ഞു.