ന്യൂഡൽഹി: പുതിയ വാക്സിൻ നയം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഷീൽഡ് വാക്സീന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വില നിശ്ചയിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടിക്കെതിരെയാണ് സോണിയ രംഗത്തെത്തിയത്.
വാക്സീനു രാജ്യത്തുടനീളം ഏകീകൃത വില നിശ്ചയിക്കണം. ഒരു വാക്സീനു മൂന്ന് വില ന്യായീകരിക്കാനാവില്ല. ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
വാക്സീനു നിശ്ചയിച്ചിരിക്കുന്ന അമിത നിരക്ക് സംസ്ഥാന സർക്കാരുകളെ സാന്പത്തിക പ്രതിസന്ധിയിലാക്കുമെന്നും സോണിയ പറഞ്ഞു.
വാക്സീൻ സൗജന്യമായി ലഭ്യമാക്കേണ്ടതു കേന്ദ്ര സർക്കാരിന്റെ കടമയാണെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സോണിയ കത്തയച്ചു.
കോവിഡ് വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്ന് സോണിയ ഗാന്ധി
06:34 AM Apr 23, 2021 | Deepika.com