സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

04:08 AM Apr 23, 2021 | Deepika.com
മും​ബൈ: ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ്(66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.15നായിരുന്നു അന്ത്യം.

മാ​ഹി​മി​ലെ എ​സ്എ​ൽ റ​ഹേ​ജ ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രാ​വ​ണ്‍ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സ​ഞ്ജീ​വ് റാ​ത്തോ​ഡാ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. പി​താ​വി​ന്‍റെ ആ​ത്മാ​വി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് സ​ഞ്ജീ​വ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.