കുവൈത്ത് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,459 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 262,766 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.60 ശതമാനമായി കുറഞ്ഞു.
വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പതിനൊന്ന് പേർ കൂടി മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,493 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.55 ശതമാനമാണ്.
1,414 പേരാണ് വ്യാഴാഴ്ച കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ 245,824 പേർ കോവിഡ് മുക്തരായി. 15,449 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 229 പേർ കഴിയുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുവൈറ്റിൽ 1,459 പേര്‍ക്ക് കൂടി കോവിഡ്
03:22 AM Apr 23, 2021 | Deepika.com