കോ​വി​ഡ് പ്ര​തി​സ​ന്ധി; ര​ണ്ടാ​ഴ്ച ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ​എം​എ

12:34 AM Apr 23, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍(​ഐ​എം​എ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ടി. സ​ഖ​റി​യാ​സ്. ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ പ്ര​തി​ദി​നം ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം ആ​ക്ക​ണ​മെ​ന്നും പൂ​ര​ങ്ങ​ള്‍, പെ​രു​ന്നാ​ള്‍, ഇ​ഫ്താ​ര്‍ പാ​ര്‍​ട്ടി​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ എം​ബി​ബി​എ​സ്, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ച ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം. ഒ​രു ബാ​ച്ച് ഹൗ​സ് സ​ര്‍​ജ​ന്‍​മാ​രു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​തോ​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അം​ഗ​ബ​ല​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കും. ഇ​ത് നി​ക​ത്താ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.