ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച 306 കോ​വി​ഡ് മ​ര​ണം; ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്ക്

11:55 PM Apr 22, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 306 കോ​വി​ഡ് രോ​ഗി​ക​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​വി​ഡ് ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാ​ണി​ത്.

ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച 26,169 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 36.24 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 19,609 രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 91,618 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 9,56,348 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 8,51,537 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും 13,193 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.