തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമത്തിന് പരിഹാരമായി. സംസ്ഥാനത്തേക്ക് 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്സിനും എത്തി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലാണ് ഇവ എത്തിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്സിനുമാണ് എത്തിയത്.
അടുത്ത ദിവസം തന്നെ വാക്സിനുകൾ റീജിയണൽ സെന്ററുകളിൽ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യും. ഇതോടെ വാക്സിൻ ക്യാമ്പുകൾ പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
വാക്സിൻ ക്ഷാമത്തിന് താല്കാലിക പരിഹാരം; ആറരലക്ഷം ഡോസ് എത്തി
11:28 PM Apr 22, 2021 | Deepika.com