മാസ്ക് ധരിക്കാത്തതിന് 28,606 കേസുകൾ; സാമൂഹിക അകലം പാലിക്കാത്തതിന് 9,782

08:24 PM Apr 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് വ്യാ​ഴാ​ഴ്ച ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 28,606 കേ​സു​ക​ൾ. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​ല്ലം സി​റ്റി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ എ​ടു​ത്ത​ത്; 4896 എ​ണ്ണം. ഏ​റ്റ​വും കു​റ​വ് ക​ണ്ണൂ​ര്‍ സി​റ്റി​യി​ലും ക​ണ്ണൂ​ര്‍ റൂ​റ​ലി​ലു​മാ​ണ്. 201 വീ​തം.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 9782 കേ​സു​ക​ള്‍ ഇ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വീ​ടി​നു​പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും ശ​രി​യാ​യ വി​ധ​ത്തി​ല്‍ മാ​സ്ക് ധ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കാ​റി​ലും മ​റ്റും യാ​ത്ര​ചെ​യ്യു​ന്ന​വ​രും കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്കേ​ണ്ട​താ​ണ്. ഒ​രാ​ള്‍ മാ​ത്ര​മാ​ണ് കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ പോ​ലും മാ​സ്ക് ഒ​ഴി​വാ​ക്കാ​ന്‍ പാ​ടി​ല്ല. നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വാ​ക്സി​ന്‍ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന​തും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​ന്‍ ഡി​ജി​പി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.