കോ​വി​ഡ് കു​തി​ച്ചു​ക​യ​റു​ന്നു; സം​സ്ഥാ​ന​ത്ത് 26,995 പു​തി​യ രോ​ഗി​ക​ൾ; 4,000 ക​ട​ന്ന് എ​റ​ണാ​കു​ളം

07:21 PM Apr 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. വ്യാ​ഴാ​ഴ്ച 26,995 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 275 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 24,921 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1730 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ര​ണ്ടാം​ഘ​ട്ട കൂ​ട്ട​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച 1,40,671 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തു​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,35,177 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.97 ആ​ണ്. 28 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം 5028 ആ​യി.‌‌

69 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ട്ട​യം 14, ക​ണ്ണൂ​ര്‍ 12, തി​രു​വ​ന​ന്ത​പു​രം 11, തൃ​ശൂ​ര്‍, വ​യ​നാ​ട് 7 വീ​തം, കൊ​ല്ലം 5, കാ​സ​ര്‍​ഗോ​ഡ് 4, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് 3 വീ​തം, എ​റ​ണാ​കു​ളം 2, ഇ​ടു​ക്കി 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.​രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 6370 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 1,56,226 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 11,60,472 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.‌

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,55,209 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,39,418 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 15,791 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3161 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.​ഇ​ന്ന് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 520 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 4396, കോ​ഴി​ക്കോ​ട് 3372, തൃ​ശൂ​ര്‍ 2781, മ​ല​പ്പു​റം 2776, കോ​ട്ട​യം 2485, തി​രു​വ​ന​ന്ത​പു​രം 2283, ക​ണ്ണൂ​ര്‍ 1747, പാ​ല​ക്കാ​ട് 1518, പ​ത്ത​നം​തി​ട്ട 1246, ആ​ല​പ്പു​ഴ 1157, കൊ​ല്ലം 988, ഇ​ടു​ക്കി 931, കാ​സ​ര്‍​ഗോ​ഡ് 701, വ​യ​നാ​ട് 614.

സ​മ്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 4321, കോ​ഴി​ക്കോ​ട് 3253, തൃ​ശൂ​ര്‍ 2760, മ​ല​പ്പു​റം 2675, കോ​ട്ട​യം 2306, തി​രു​വ​ന​ന്ത​പു​രം 1916, ക​ണ്ണൂ​ര്‍ 1556, പാ​ല​ക്കാ​ട് 653, പ​ത്ത​നം​തി​ട്ട 1203, ആ​ല​പ്പു​ഴ 1147, കൊ​ല്ലം 976, ഇ​ടു​ക്കി 888, കാ​സ​ര്‍​ഗോ​ഡ് 668, വ​യ​നാ​ട് 599.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 490, കൊ​ല്ലം 416, പ​ത്ത​നം​തി​ട്ട 182, ആ​ല​പ്പു​ഴ 494, കോ​ട്ട​യം 540, ഇ​ടു​ക്കി 129, എ​റ​ണാ​കു​ളം 541, തൃ​ശൂ​ര്‍ 579, പാ​ല​ക്കാ​ട് 266, മ​ല​പ്പു​റം 378, കോ​ഴി​ക്കോ​ട് 1298, വ​യ​നാ​ട് 83, ക​ണ്ണൂ​ര്‍ 390, കാ​സ​ര്‍​ഗോ​ഡ് 584.