ത​ക​ർ​ത്ത​ടി​ച്ച് ഡു​പ്ലെ​സി​യും റു​തു​രാ​ജും; ചെ​ന്നൈ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

09:40 PM Apr 21, 2021 | Deepika.com
മും​ബൈ: ഐ​പി​എ​ല്ലി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രെ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് ജ​യി​ക്കാ​ൻ 221 റ​ൺ​സ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 220 റ​ണ്‍​സെ​ടു​ത്തു. 60 പ​ന്തി​ല്‍ നി​ന്ന് നാ​ലു സി​ക്‌​സും ഒ​മ്പ​ത് ഫോ​റു​മ​ട​ക്കം 95 റ​ണ്‍​സെ​ടു​ത്ത ഫാ​ഫ് ഡു​പ്ലെ​സി​യാ​ണ് ചെ​ന്നൈ നി​ര​യി​ലെ ടോ​പ് സ്‌​കോ​റ​ര്‍.

മി​ക​ച്ച തു​ട​ക്ക​മാ​ണ് സൂ​പ്പ​ർ കിം​ഗ്സി​ന് ല​ഭി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്-​ഡു​പ്ലെ​സി സ​ഖ്യം 115 കൂ​ട്ടി​ച്ചേ​ർ​ത്തു. റു​തു​രാ​ജ് 42 പ​ന്തി​ല്‍ നി​ന്ന് നാ​ലു സി​ക്‌​സും ആ​റു ഫോ​റു​മ​ട​ക്കം 64 റ​ണ്‍​സെ​ടു​ത്തു. പി​ന്നീ​ടെ​ത്തി​യ മോ​യി​ന്‍ അ​ലി 12 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു വീ​തം സി​ക്‌​സും ഫോ​റു​മ​ട​ക്കം 25 റ​ണ്‍​സെ​ടു​ത്തു.

ധോ​നി എ​ട്ടു പ​ന്തി​ല്‍ നി​ന്നും ഒ​രു സി​ക്‌​സും ര​ണ്ടു ഫോ​റു​മ​ട​ക്കം 17 റ​ണ്‍​സെ​ടു​ത്തു. നേ​രി​ട്ട ഒ​രു പ​ന്തി​ൽ സി​ക്സ​ർ നേ​ടി ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​കാ​തെ നി​ന്നു. വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും സു​നി​ൽ ന​രൈ​നും ആ​ന്ദ്രേ റ​സ​ലും ഒ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.