ബാ​റ്റിം​ഗ് ത​ക​ർ​ച്ച; ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ പ​ഞ്ചാ​ബ് 120 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ട്

05:27 PM Apr 21, 2021 | Deepika.com
ചെ​ന്നൈ: ഐ​പി​എ​ല്ലി​ല്‍ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 121 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 19.4 ഓ​വ​റി​ല്‍ 120 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 22 റ​ണ്‍​സ് വീ​ത​മെ​ടു​ത്ത മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളും ഷാ​രൂ​ഖ് ഖാ​നു​മാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ലെ ടോ​പ് സ്‌​കോ​റ​ര്‍​മാ​ര്‍.

ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ര്‍​മാ​ര്‍ തി​ള​ങ്ങി​യ​തോ​ടെ പ​ഞ്ചാ​ബി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​നാ​യി ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് നാ​ല് ഓ​വ​റി​ല്‍ 21 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ഭി​ഷേ​ക് ശ​ര്‍​മ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.

ക്യാ​പ്റ്റ​ൻ കെ.​എല്‍ രാ​ഹു​ല്‍ (4), ക്രി​സ് ഗെ​യ്ല്‍ (15), നി​ക്കോ​ളാ​സ് പു​ര​ന്‍ (0), ദീ​പ​ക് ഹൂ​ഡ (13) എ​ന്നി​വ​ർ ചെ​റി​യ സ്കോ​റു​ക​ളി​ൽ പു​റ​ത്താ​യി. മോ​യ്‌​സ​സ് ഹെ​ന്‍‌​റി​ക്വ​സ് (14), ഫാ​ബി​യാ​ന്‍ അ​ല​ന്‍ (6), മു​രു​ഗ​ന്‍ അ​ശ്വി​ന്‍ (9), മു​ഹ​മ്മ​ദ് ഷ​മി (3) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു ബാ​റ്റ്സ്മാ​ന്മാ​ർ.