കോ​വാ​ക്സി​ൻ ഇ​ര​ട്ട ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യും ഫ​ല​പ്ര​ദം: ഐ​സി​എം​ആ​ർ

03:41 PM Apr 21, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ ഇ​ര​ട്ട ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സി​നെ (B.1617) ഇ​ല്ലാ​താ​ക്കു​മെ​ന്ന് ഐ​സി​എം​ആ​ർ. കൊ​റോ​ണ വൈ​റ​സി​ന്‍റെ വി​വി​ധ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക് കോ​വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഐ​സി​എം​ആ​ർ എ​പ്പി​ഡെ​മോ​ള​ജി ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ​സ് ഡി​വി​ഷ​ൻ ചീ​ഫ് ഡോ. ​സ​മി​ര​ൻ പാ​ണ്ഡെ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക കു​റ​യ്ക്കാ​ൻ കോ​വാ​ക്സി​ൻ സ​ഹാ​യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

E484Q, L452R എ​ന്നീ ഇ​ര​ട്ട ജ​നി​ത​ക​വ്യ​തി​യാ​ന​ങ്ങ​ൾ സം​ഭ​വി​ച്ച സ്ട്രെ​യി​നി​നെ ഐ​സി​എം​ആ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ വേ​ർ​തി​രി​ച്ചെ​ടു​ത്ത് ക​ൾ​ച്ച​ർ ചെ​യ്തി​രു​ന്നു. ഇ​തു​കൂ​ടാ​തെ സാ​ർ​സ് കോ​വ് 2 വൈ​റ​സി​ന്‍റെ യു​കെ വ​ക​ഭേ​ദം (B.1.1.7), ബ്ര​സീ​ൽ വ​ക​ഭേ​ദം (B.1.1.28.2), ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം (B.1.351) എ​ന്നി​വ​യെ​യും ഇ​ത്ത​ര​ത്തി​ൽ വേ​ർ​തി​രി​ച്ചെ​ടു​ത്തി​രു​ന്നു.