കോ​വിഡ്: ബം​ഗാ​ളി സാ​ഹി​ത്യ​കാ​ര​ന്‍ ശ​ങ്ക ഘോ​ഷ് അ​ന്ത​രി​ച്ചു

02:31 PM Apr 21, 2021 | Deepika.com
കോ​ല്‍​ക്ക​ത്ത: പ്ര​മു​ഖ ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​ന്‍ ശ​ങ്ക ഘോ​ഷ് (89) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബു​ധ​നാ​ഴ്ച സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​പ്രി​ൽ 14 ന് ​ആ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ഇ​തി​നു ശേ​ഷം വീ​ട്ടി​ൽ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ നി​ര​വ​ധി അ​സു​ഖ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു. ജ​നു​വ​രി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​നും ജി​ബാ​നാ​ന​ന്ദ ദാ​സി​നും ശേ​ഷം ബം​ഗാ​ളി ക​വി​ത​യു​ടെ മു​ഖ​മാ​യി​രു​ന്നു ശ​ങ്ക ഘോ​ഷ്. ബം​ഗാ​ളി ക​വി​ത​യു​ടെ ഭാ​വു​ക​ത്വ​ത്തെ ന​വീ​ക​രി​ച്ച ക​വി​ക​ളി​ല്‍ ഒ​രാ​ള്‍​കൂ​ടി​യാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ക​ക്ഷി​രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ച​തും അ​ദ്ദേ​ഹ​ത്തെ ഏ​റെ ശ്ര​ദ്ധേ​യ​നാ​ക്കി.

ജ്ഞാ​ന​പീ​ഠം, കേ​ന്ദ്ര സാ​ഹി​ത്യ പു​ര​സ്കാ​രം, സ​ര​സ്വ​തീ​സ​മ്മാ​ന്‍ തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ തേ​യി​യെ​ത്തി. രാ​ജ്യ​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഡി ​ലി​റ്റ് ബി​രു​ദം ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.