മാഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരിയിൽ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രികാല കർഫ്യൂ. രാത്രി 10 മുൻപ് കടകൾ എല്ലാം അടയ്ക്കണം. ഹോട്ടലുകൾ രാത്രി എട്ടുവരെ പ്രവർത്തിക്കാം. 10 വരെ ഹോംഡലിവറി അനുവദിക്കും.
കോവിഡ് കുതിക്കുന്നു; പുതുച്ചേരിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു
02:11 PM Apr 21, 2021 | Deepika.com