ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 28,395 പേര്‍ക്ക് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
277 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹിയിലെ വിവിധ സംസ്ഥാനങ്ങളിലായി 85,600 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 86,526 ടെസ്റ്റുകള്‍ നടത്തി. 19,430 പേര് രോഗമുക്തരായി.
അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും ആശുപത്രിയില്‍ കിടക്കകളുടെയും മരുന്നുകളുടെയും ഓക്സിജന്റെയും കുറവ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി കൂടുതല്‍ സഹായം കേന്ദ്രത്തില്‍ നിന്നും നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കോവിഡ് രൂക്ഷമായി രാജ്യതലസ്ഥാനം; 24 മണിക്കൂറിനിടെ 28,395 കേസുകൾ
03:27 AM Apr 21, 2021 | Deepika.com