കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വാ​ക്സി​ന്‍ എ​ത്തി​ക്കാ​നൊ​രു​ങ്ങി മ​ഹാ​രാ​ഷ്ട്ര

01:36 AM Apr 21, 2021 | Deepika.com
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വാ​ക്സി​ന്‍ എ​ത്തി​ക്കാ​നൊ​രു​ങ്ങി മ​ഹാ​രാ​ഷ്ട്ര. വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ക്യാം​പു​ക​ള്‍ ന​ട​ത്താ​നു​ള്ള ചെ​ല​വി​നാ​യു​ള്ള പ​ണം മ​റ്റ് വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തു​മെ​ന്നു​മാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വാ​ക്സി​ന്‍ ക്ഷാ​മം സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​ണെ​ന്ന് നി​ര​വ​ധി ത​വ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തി​രൂ​ക്ഷ​മാ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. നി​ര​വ​ധി​പ്പേ​രാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​നെ​ത്തി​ക്കാ​നു​ള്ള മ​ഹാ​രാ​ഷ്ട്ര​യു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ച്ച് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ള്ള​ത്.