"പൊ​ട്ട​നെ ച​ട്ട​ൻ..'; അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് മ​റ്റാ​രോ ഇ​ട്ട പോ​സ്റ്റെ​ന്ന് പ്ര​തി​ഭ; ആ ​പോ​സ്റ്റും പി​ൻ​വ​ലി​ച്ചു

11:10 PM Apr 20, 2021 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലും ഉ​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​യം​കു​ളം എം​എ​ൽ​എ പ്ര​തി​ഭ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് ഒ​ട്ടേ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. പൊ​ട്ട​നെ ച​ട്ട​ൻ ച​തി​ച്ചാ​ൽ, ച​ട്ട​നെ ദൈ​വം ച​തി​ക്കു​മെ​ന്ന പോ​സ്റ്റാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ വ്യാ​ഖ്യാ​നം വ​ന്ന​തോ​ടെ പോ​സ്റ്റ് പേ​ജി​ൽ നി​ന്ന് അ​പ്ര​തൃ​ക്ഷ​മാ​യി.

പ്ര​തി​ഭ എ​ന്താ​ണ് ഉ​ദ്ദേ​ശി​ച്ച​ത് എ​ന്നാ​ണ് പോ​സ്റ്റ് ലൈ​ക്ക് ചെ​യ്ത പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ചോ​ദ്യം. ച​ട്ട​നാ​യും പൊ​ട്ട​നാ​യും ആ​രെ​യാ​ണ് ഉ​ദ്ദേ​ശി​ച്ച​ത് എ​ന്ന് ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും നി​ര​വ​ധി പേ​ർ പ​റ​ഞ്ഞു. ക​മ​ന്‍റു​ക​ൾ കൂ​ടു​ന്ന​തി​നി​ടെ പോ​സ്റ്റ് പേ​ജി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.


ത​ന്‍റെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തെ​ന്നും ത​ന്‍റെ പേ​രി​ൽ മ​റ്റാ​രോ പോ​സ്റ്റി​ട്ട​താ​ണെ​ന്നും പി​ന്നാ​ലെ പ്ര​തി​ഭ വി​ശ​ദീ​ക​ര​ണം ന​ൽ​കി. അ​തു​കൊ​ണ്ട് അ​നാ​വ​ശ്യ ച​ർ​ച്ച​ക​ളി​ലേ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​സ്റ്റി​നു താ​ഴെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​മെ​ന്ന വെ​ല്ലു​വി​ളി​യു​മാ​യി ഒ​ട്ടേ​റെ​പ്പേ​ർ രം​ഗ​ത്തെ​ത്തി.

വീ​ണ്ടും ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ച​തോ​ടെ ഈ ​പോ​സ്റ്റും എം​എ​ൽ​എ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.