സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ നി​ല​വി​ല്‍ വ​ന്നു; ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന

10:14 PM Apr 20, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ച രാ​ത്രി​കാ​ല ക​ർ​ഫ്യൂ നി​ല​വി​ൽ വ​ന്നു. രാ​ത്രി ഒ​മ്പ​തു മ​ണി മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു​മ​ണി വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണു രാ​ത്രി​കാ​ല ക​ർ​ഫ്യു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​സ്കും സാ​മൂ​ഹ്യ അ​ക​ല​വും ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു

രാ​ത്രി ഒ​മ്പ​തി​ന് മു​മ്പാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​ഴ​ര​യ്ക്കു ശേ​ഷം ഹോ​ട്ട​ലു​ക​ളി​ലും റെ​സ്‌​റ്റോ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ല തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.