ജാ​ര്‍​ഖ​ണ്ഡി​ല്‍ ലോ​ക്ഡൗ​ണ്‍; അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മു​ണ്ടാ​കി​ല്ല

06:10 PM Apr 20, 2021 | Deepika.com
റാ​ഞ്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ല്‍ 22 മു​ത​ല്‍ ഏ​പ്രി​ല്‍ 29 വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മു​ണ്ടാ​കി​ല്ല.

ഖ​ന​നം, കാ​ര്‍​ഷി​ക, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ലോ​ക്ഡൗ​ണ്‍ വേ​ള​യി​ല്‍ ത​ട​സ​മി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ ഭ​ക്ത​രെ കൂ​ട്ടം​ചേ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ഇ​ള​വു​ക​ള്‍ ന​ല്‍​കി​യ ചി​ല സ്ഥാ​പ​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ ഓ​ഫീ​സു​ക​ളും അ​ട​ച്ചി​ടും.

ജാ​ര്‍​ഖ​ണ്ഡി​ല്‍ പു​തു​താ​യി 3992 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 50 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1456 ആ​യി. നി​ല​വി​ല്‍ 28,010 രോ​ഗി​ക​ളാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.