ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യമാകെ വ്യാപിച്ചതിനാൽ മേയ് രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പുതുക്കിയ തീയതികൾ പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പ്ലസ് ടു പരീക്ഷ മാറ്റിവയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
യുജിസി നെറ്റ് പരീക്ഷ മാറ്റി
04:38 PM Apr 20, 2021 | Deepika.com