ഹൈ​ക്കോ​ട​തി വി​ധി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​മെ​ന്ന് ചെ​ന്നി​ത്ത​ല

04:13 PM Apr 20, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ജ​ലീ​ൽ മ​ന്ത്രി​യാ​യി​രി​ക്കേ ന​ട​ത്തി​യ ബ​ന്ധു നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി കൂ​ട്ടു​പ്ര​തി​യാ​ണ്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ന്ധു നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രേ ലോ​കാ​യു​ക്ത പു​റ​പ്പെ​ടു​വി​ച്ച വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ലോ​കാ​യു​ക്ത വി​ധി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് പി​ബി.​സു​രേ​ഷ്കു​മാ​റും ജ​സ്റ്റീ​സ് കെ.​ബാ​ബു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​യി​രു​ന്നു വി​ധി.