ന്യൂഡൽഹി: കോണ്ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം നിലവിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാഹുൽ ഗാന്ധിക്ക് കോവിഡ്
03:30 PM Apr 20, 2021 | Deepika.com